
ചെങ്ങന്നൂർ: ഹെറാൾഡ്‌സ് ചെങ്ങന്നൂരിൻ്റെ
ആഭിമുഖ്യത്തിലുള്ള
ക്രിസ്തീയ ഗാന സന്ധ്യ
മഞ്ഞുപെയ്യും രാവിൽ'
ഡിസംബർ 7 ന് പുലിയൂർ സെൻ്റ് തോമസ് മാർത്തോമ്മാ കമ്മ്യൂണിറ്റി ഹാളിൽ നടത്തും.
50 ഓളം ഗായഘാഗംങ്ങൾ പങ്കെടുക്കുന്ന ഈ ക്രിസ്‌തുമസ് ഗാനസന്ധ്യയിൽ ക്വയർ അംഗങ്ങൾ രചിച്ച്, സംഗീതം നൽകിയ ഗാനങ്ങളാണ് അവതരിപ്പിക്കുക.
വൈകിട്ട് 6 മണിക്ക് വികാരി ജനറാൾ റവ. ജയൻ തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. പ്രസിഡണ്ട് റവ. തോമസ് പി കോശി അദ്ധ്യക്ഷത വഹിക്കും. ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ക്രിസ്തുമസ്സ് സന്ദേശം
കഴിഞ്ഞ 13 വർഷങ്ങളായി മധ്യതിരുവിതാംകൂറിൽ
പ്രവൃത്തിച്ചു വരുന്ന
പ്രശസ്തമായ ക്രൈസ്തവ ഗാന കൂട്ടായ്‌മയായാണ്
ഹെറാൾഡ്സ് നിലകൊള്ളുന്നത്.
ഡോ. ഗിവർഗ്ഗിസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത ( രക്ഷാധികാരി ) റവ.
തോമസ് പി. കോശി ( പ്രസിഡണ്ട് )
ജോയ്സ് തോമസ് ( വൈസ് പ്രസി )
ബിജു വർഗീസ് മാമ്മൻ ( ക്വയർ ലീഡർ )
വിനു ഏബ്രഹാം ( സെക്രട്ടറി )
റിയ മേരി മാത്യു (ജോയിൻ്റ് സെക്രട്ടറി )
തോമസ് ഫിലിപ്പ്
( ട്രഷറാർ )
എന്നിവരാണ് ഭാരവാഹികൾ.
പത്ര സമ്മേളനത്തിൽ ജോയ്സ് തോമസ് , വിനു വി ഏബ്രഹാം , റിയ മേരി മാത്യു, റോണിയ എലിസബേത്ത് സാം എന്നിവർ പരിപാടികൾ വിശദീകരിച്ചു.











